Times Kerala

  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിൻറെ  'ഗോവന്‍ കഥ'

 
210


കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്  വഴിതെറ്റി ഗോവയില്‍ എത്തിയെന്ന വാര്‍ത്ത  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ ബസ് ആണ് ഗോവയിൽ എത്തിയതെന്നും ആണ് വാർത്ത.  ഇതിന്‍റെ ഭാഗമായി വ്യാപകമായി  ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വീഡിയോകളും പ്രചരിക്കുന്നുണ്ട്.

ഗോവന്‍ ബീച്ചില്‍  തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസ് വഴിതെറ്റി  എത്തിയെന്നും. അര്‍ദ്ധനഗ്നരായ വിദേശികളെ ആണ് രാവിലെ കണ്ടത്  എന്നും മറ്റും പ്രചരിക്കുന്ന വാര്‍ത്ത പറയുന്നു.  ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇതിന്‍റെ സത്യവസ്ഥ എന്താണ് എന്നാണ് അന്വേഷിക്കുന്നത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ പറയുന്നത് ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ്. അടിസ്ഥാനമില്ലാത്ത വാർത്തയാണ് ഇതെന്നണ് അവർ പറയുന്നത്.    ബസ്സില്‍ സഞ്ചരിച്ച യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചു൦ ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റര്‍ തിട്ടപ്പെടുത്തിയുമാണ് സംഭവത്തിന്‍റെ വാസ്തവം കണ്ടെത്തിയത്.

കുന്ദാപുരയിൽ നിന്ന്  വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയു൦ ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയുമാണ്, സ്വിഫ്റ്റ് ബസിന് ഇവിടെ നിന്നും  വഴിതെറ്റിയിരുന്നു.  അബന്ധം മനസിലാക്കിയ ഡ്രൈവര്‍ തുടര്‍ന്ന് പത്ത് പതിനഞ്ച് കിലോമീറ്ററോളം മുന്നോട്ട് പോയശേഷം വണ്ടി തിരിച്ചെടുത്തു. കടല്‍  ഈ സമയത്ത് ഉറക്കം ഉണര്‍ന്നിരുന്ന ചില യാത്രക്കാര്‍ കണ്ടിരുന്നു.  'ഗോവന്‍ കഥ' ഇതുമായി ബന്ധപ്പെട്ടാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നാണ് സ്വിഫ്റ്റ് അധികൃതര്‍ വ്യക്തമാകുന്നത്.

Related Topics

Share this story