Times Kerala

 ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; തോട്ടിൽ വീണ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് 

 
 ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; തോട്ടിൽ വീണ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് 
 കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. കോട്ടയം തിരുവാതുക്കലിനു സമീപം ഇന്നലെ രാത്രി 11 മണിയോടയാണ് സംഭവം. തിരുവല്ല സ്വദേശികളായ ഡോക്ടര്‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന സഹോദരൻ അനീഷ് എന്നിവരാണ് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്.തക്കസമയത്ത് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയില്‍ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയില്‍ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. 

Related Topics

Share this story