സ്വർണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
Wed, 25 Jan 2023

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസുകൾ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുകൂടാതെ ഇവരുടെ പങ്ക് അന്വേഷിക്കാന്‍ കസ്റ്റംസ്, ഇ ഡി എന്നിവയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പിണറായി വിജയൻ, കസ്റ്റംസിന്റെയും ഇഡിയുടെയും ഉന്നത ഉദ്യോഗസ്ഥർ, സ്വപ്ന സുരേഷ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ ആണ് ഹര്‍ജിക്കാരന്‍. അജി കൃഷ്ണനു വേണ്ടി അഡ്വ: കെ. എം. ഷാജഹാനാണ് ഹർജി ഫയൽ ചെയ്തത്.