വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു
Sep 21, 2022, 11:45 IST

പാലക്കാട് : തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം സംഭവിച്ചത്. വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന് സെബിന് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കേറ്റില്ല. പട്ടാമ്പി അഗ്നി രക്ഷാസേന വീട്ടിലെത്തി തീയണച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
