മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ക്കും

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ക്കും
 ഇടുക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ കൂ​ടി ഇന്ന് വൈകുന്നേരത്തോടെ തുറക്കുമെന്ന് ത​മി​ഴ്‌​നാ​ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നാ​ല് ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം തു​റ​ന്ന് 1600 ഘ​ന​യ​ടി​യി​ല​ധി​കം ജ​ല​മാ​ണ് പു​റ​ത്തേയ്ക്ക് വി​ടു​ക. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആകും. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ 6 ഷട്ടറുകൾ ഇന്ന് ഉച്ചയോടെ തുറന്നിരുന്നു. കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രി​യാ​ര്‍ തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Share this story