മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി നീരൊഴുക്ക് വർധിച്ചതോടെ തുറന്നു
Aug 5, 2022, 19:36 IST

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി നീരൊഴുക്ക് വർധിച്ചതോടെ തുറന്നു. ഡാമിന്റെ പത്ത് ഷട്ടറുകളാണ് ഇതോടെ ഉയർത്തിയിരിക്കുന്നത്. 30 സെന്റീമീറ്റര്‍ വീതം തുറന്ന് 1870 ഘനയടിയിലധികം വെള്ളമാണ് ഷട്ടറുകളിലൂടെ പുറത്തേയ്ക്ക് വിടുന്നത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു.തീരത്തുള്ളവർ പെരിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയിൽ താഴെയായതിനാൽ ആശങ്കപ്പെടേണ്ടതില്ല.
