Times Kerala

 മാതൃഭൂമി മുൻ പത്രാധിപനും പ്രശസ്ത പത്രപ്രവർത്തകനു മായിരുന്ന വി.പി.രാമചന്ദ്രൻ അന്തരിച്ചു

 
184


മാതൃഭൂമി മുൻ പത്രാധിപനും പ്രശസ്ത പത്രപ്രവർത്തകനു മായിരുന്ന വി.പി.രാമചന്ദ്രൻ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം.  തൃശൂരിലെ വടക്കാഞ്ചേരിയിൽ 1924ൽ ജനിച്ച വി.പി രാമചന്ദ്രൻ പി.ടി.ഐ.യുടെ ടെലിപ്രിന്റർ ഓപ്പറേറായി മാധ്യമ രംഗത്തെത്തി. യു.എൻ.ഐയുടെ ഡൽഹി ബ്യൂറോ ചീഫ് ആയി  1964 ൽ എത്തി. യു.എൻ.ഐ. ഡപ്യൂട്ടി ജനറൽ മാനേജർ ആയും പ്രവർത്തിച്ചു.


സമാചാർ ഭാരതി എന്ന വാർത്താ ഏജൻസിയുടെ റാഞ്ചി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.  വി.പി.ആറിനെ
അടിയന്തരാവസ്ഥയോട് എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് തരംതാഴ്ത്തി സാധാരണ ലേഖകനാക്കി.
 മാതൃഭൂമിയിൽ എക്സിക്യൂട്ടീവ് എഡിറ്ററും പിന്നീട് പത്രാധിപരുമായി  1978 മുതൽ 84 വരെ  പ്രവർത്തിച്ചു. തൃശൂർ എക്സ്പ്രസിൽ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു.മാധ്യമ കോഴ്‌സുകൾ  കേരള പ്രസ് അക്കാദമി ചെയർമാൻ എന്ന നിലയിൽ  ആരംഭിക്കുന്നതിനു നേതൃത്ത്വം നൽകി.

Related Topics

Share this story