മു​ൻ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ സി.​പി. സു​ധാ​ക​ര പ്ര​സാ​ദ് അ​ന്ത​രി​ച്ചു

news
 

കൊ​ച്ചി: മു​ൻ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ സി.​പി. സു​ധാ​ക​ര പ്ര​സാ​ദ്  അ​ന്ത​രി​ച്ചു.81 വയസായിരിന്നു അദ്ദേഹത്തിന്. ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

കൂടാതെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ​യും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ​യും കാ​ല​ത്ത് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം കേ​ര​ള​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​ണ് സി.​പി. സു​ധാ​ക​ര പ്ര​സാ​ദ്. സം​സ്‌​ക്കാ​രം ഇ​ന്ന് വൈ​കി​ട്ട് 4.30 ന് ​കൊ​ച്ചി​യി​ൽ ന​ട​ക്കും.

Share this story