മാ​രാ​രി​ക്കു​ള​ത്ത് ക​ട​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്

  മാ​രാ​രി​ക്കു​ള​ത്ത് ക​ട​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്
 ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ള​ത്ത് ക​ട​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വെ​ളു​പ്പി​ന് നാ​ലി​ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വാ​ല​യി​ല്‍ എ​ന്ന വ​ള്ള​മാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് മ​റി​ഞ്ഞ​ത്.

ജോ​യി വാല​യി​ല്‍, ജോ​സ​ഫ് വാ​ല​യി​ല്‍, ജാ​ക്സ​ണ്‍ അ​ര​ശ​ര്‍​ക​ട​വി​ല്‍, ജേ​ക്ക​ബ് വാ​ല​യി​ല്‍, ടെ​ന്‍​സ​ണ്‍ ചി​റ​യി​ല്‍, ലോ​റ​ന്‍​സ് ക​ള​ത്തി​ല്‍, പൊ​ന്ന​പ്പ​ന്‍ താ​ന്നി​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉടൻ തന്നെ  ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യിഎന്നാണ് പ്രാഥമിക റിപ്പോർട്ട്. വ​ള്ള​ത്തി​നും വ​ല​യ്ക്കും എ​ന്‍​ജി​നും കേ​ടു​പാ​ടു​ക​ള്‍ സംഭവിക്കുകയും .​കാ​മ​റ,ബാ​റ്റ​റി, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ നഷ്ട്ടപെടുകയുണ്ടായി.

Share this story