Times Kerala

ഫിന്‍ഓപ്‌സ് ഇന്‍ അഷ്വര്‍ ക്ലൗഡ്: കേരളാ ഐ.ടി വെബിനാര്‍ 30ന്

 
ഫിന്‍ഓപ്‌സ് ഇന്‍ അഷ്വര്‍ ക്ലൗഡ്: കേരളാ ഐ.ടി വെബിനാര്‍ 30ന്
 

തിരുവനന്തപുരം:   ഫിനാന്‍ഷ്യല്‍ ഓപ്പറേഷന്‍സിലെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചചെയ്യാന്‍ വെബിനാറുമായി കേരളാ ഐ.ടി പാര്‍ക്ക്‌സ്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാര്‍ ഈ മാസം 30ന് വൈകിട്ട് നാലുമുതല്‍ അഞ്ചുവരെ നടക്കും. അഷ്വര്‍ ക്ലൗഡിലെ ഫിനാന്‍ഷ്യല്‍ ഓപ്പറേഷന്‍സിനെക്കുറിച്ചും വെബിനാറില്‍ ചര്‍ച്ചയാകും.


എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് ക്ലൗഡ് ആര്‍ക്കിടെക്റ്റ് ശ്യാം ശശിപിള്ള വെബിനാറിന് നേതൃത്വം നല്‍കും. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ടെക്‌നിക്കല്‍ മാനേജര്‍ (ക്ലൗഡ്) സിബി അന്‍സില്‍ മോഡറേറ്ററാകും. രജിസ്‌ട്രേഷന്: http://bit.ly/3ArZset. 

Related Topics

Share this story