സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

gold rate
 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവുണ്ടായി . പവന് 80 രൂപയാണ് കുറഞ്ഞത്. 38120 രൂപയ്ക്കാണ് ഇന്ന്  വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയായി .
ഇന്നലെ രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന്  38000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38200 രൂപയായി. ഇന്നലെ ഒറ്റ ദിവസംകൊണ്ട് സ്വർണവില 480 രൂപയാണ് വർദ്ധിച്ചത്.

Share this story