വ്യാജ പോക്സോ പരാതി : പിതാവിനെതിരെ കേസെടുത്ത് പൊലീസ്

news
 മലപ്പുറം: വ്യാജ പോക്സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പൊലീസ് . ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ പറയുന്നത്. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 4 വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share this story