കേരളത്തിലെ ഫ്രാഞ്ചൈസി ശൃംഖല വിപുലമാക്കാന്‍ യൂറോകിഡ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പ്രീസ്കൂള്‍ ശൃംഖലയായ യൂറോകിഡ്സ് കേരളത്തില്‍ 2025 ഓടെ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരുന്നതിനുള്ള വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സംരംഭകരുടെ ഭാവി മെച്ചപ്പെടുത്താനും കേരളത്തിലെ ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഉന്നത ഗുണമേന്‍മയുള്ള പ്രാരംഭ വിദ്യാഭ്യാസം നല്‍കാനും ഉദ്ദേശിച്ചാണ് ഈ നടപടി. 21 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള യൂറോകിഡ്സ് 2025 ഓടെ രാജ്യത്തെ തങ്ങളുടെ പ്രീസ്കൂളുകള്‍ 1200-ല്‍ പരം എന്നതില്‍ നിന്ന് 3000 ത്തിനുമുകളിലായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിലെ നാലു വയസു വരെയുള്ള ലക്ഷക്കണക്കിനു കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന യൂറോകിഡ്സ് ഫ്രാഞ്ചൈസി അവസരങ്ങളിലൂടെ കേരളത്തില്‍ കൂടുതല്‍ മേഖലകളിലേക്കു വികസിക്കാനാണ് പദ്ധതിയിടുന്നത്. വനിതാ ഫ്രാഞ്ചൈസികളെ വിപുലമായി പിന്തുണക്കുന്ന യൂറോകിഡ്സ് 2025-ഓടെ ഗണ്യമായ വളര്‍ച്ച നേടാനാണ് ഉദ്ദേശിക്കുന്നത്. ലീഡ് മാനേജുമെന്‍റ് പിന്തുണ, സമ്പൂര്‍ണമായ ഓണ്‍ബോര്‍ഡിങ്, മാര്‍ക്കറ്റിങ് പിന്തുണ, ഗവേഷണ അധിഷ്ഠിത പാഠ്യപദ്ധതി, അധ്യയന സഹായികള്‍, അധ്യാപന പരിശീലനം, ശേഷി വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ ഫ്രാഞ്ചൈസി പങ്കാളികള്‍ക്ക് വിവിധ നേട്ടങ്ങള്‍ നല്‍കുന്ന യൂറോകിഡ്സ് സംരംഭകര്‍ക്ക് ഏറെ താല്‍പര്യമുള്ള പങ്കാളി കൂടിയാണ്.
കേരളത്തിലെ ലക്ഷക്കണക്കിലുള്ള ചെറിയ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാനായി 2025-ഓടെ ഫ്രാഞ്ചൈസികളുടെ എണ്ണം 100 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ലൈറ്റ്ഹൗസ് ലേണിങ് പ്രീ-കെ ഡിവിഷന്‍ സിഇഒ കെ വി എസ് ശേഷസായി പറഞ്ഞു. എല്ലാവര്‍ക്കും ചെറുപ്രായത്തില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിനു പിന്തുണ നല്‍കും വിധം നിലവിലെ 1200-ല്‍ ഏറെയുള്ള പ്രീസ്കൂള്‍ ശൃംഖല 2025-ഓടെ 3000ത്തിലേറയായി ഉയര്‍ത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോകിഡ്സിന്‍റെ രാജ്യത്തുള്ള ഏതെങ്കിലും പ്രീസ്കൂളുകളില്‍ എന്‍റോള്‍ ചെയ്തിട്ടുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഹോംബഡ്ഡി ആപ്പിന്‍റെ സൗകര്യങ്ങളും യൂനോയ പാഠ്യപദ്ധതിയുടെ ഏഴാമതു പതിപ്പും പ്രയോജനപ്പെടുത്താനാവും.