Times Kerala

 എഥര്‍ എനര്‍ജിയുടെ രണ്ടാമത്തെ നിര്‍മ്മാണകേന്ദ്രം ഉദ്ഘാടനം ചെയ്തു

 
 എഥര്‍ എനര്‍ജിയുടെ രണ്ടാമത്തെ നിര്‍മ്മാണകേന്ദ്രം ഉദ്ഘാടനം ചെയ്തു
 

കൊച്ചി: ഇവി സ്‌കൂട്ടര്‍ ബ്രാന്‍ഡായ  എഥര്‍  എനര്‍ജിയുടെ രണ്ടാമത്തെ നിര്‍മ്മാണകേന്ദ്രം ഉദ്ഘാടനം ചെയ്തു. 300,000ചതുരശ്ര അടിയുള്ള നിര്‍മ്മാണകേന്ദ്രം തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഉദ്ഘാടനം ചെയ്തത്. കമ്പനിയുടെ മുന്‍നിര സ്‌കൂട്ടറുകളായ എഥര്‍450, 450എക്‌സ് എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 420,000 യൂണിറ്റായി വികസിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ കേന്ദ്രം.

 ആഴത്തിലുള്ള നിക്ഷേപവും നവീകരണവും നടത്തി സുരക്ഷിതവും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് യൂണിറ്റുകളുള്ള പുതിയ നിര്‍മാണകേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്നു   എഥര്‍   എനര്‍ജി സഹ-സ്ഥാപകനും സിടിഒയുമായ സ്വപ്നില്‍ ജെയിന്‍ പറഞ്ഞു.  രാജ്യത്തെ പ്രാദേശിക ഉല്‍പ്പാദനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി  സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ഭാരത്' നു അനുസൃതമായിയാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നതെന്നും നിലവില്‍ ഓരോ സ്‌കൂട്ടറും അതിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാന്‍ 1500-ലധികം കര്‍ശനമായ പരിശോധനകളിലൂടെ കടന്നു പോകുന്നതായും സ്വപ്നില്‍ ജെയിന്‍ പറഞ്ഞു


2023 മാര്‍ച്ചോടെ 100 നഗരങ്ങളിലായി ഏകദേശം 150 എക്‌സ്പീരിയന്‍സ് സെന്ററുകളിലേക്ക് വ്യാപിപ്പിച്ച് പുതിയ വിപണികളിലേക്ക് റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍  എഥര്‍എനര്‍ജി പദ്ധതിയിടുന്നു. ഇവി വ്യവസായത്തിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ഇവി -കളിലേക്കുള്ള തടസ്സരഹിതമായമാറ്റം സുഗമമാക്കുന്നതിനുമായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1400 ഏഥര്‍ ഗ്രിഡുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിന്റെ  ഭാഗമായി അടുത്തിടെ കമ്പനി രാജ്യത്തുടനീളം 500 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്ന നാഴികക്കല്ല് കൈവരിച്ചിരുന്നു.

Related Topics

Share this story