ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്

news
 

അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയിൽ വച്ചാണ് അപകടം ഉണ്ടായത്.

കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിൽ  കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

Share this story