Times Kerala

 കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്

 
news
 തിരുവനന്തപുരം:  പള്ളിച്ചൽ പാരൂർക്കുഴിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം.ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അമരവിള സ്വദേശി വിനോദ് കുമാറിനും മറ്റ് ഏഴുപേർക്കുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാൽ വൻ ദുരന്തമാണ്  ഒഴിവായത്. ഇന്നലെ രാവിലെ 11 ന് തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിൻകര ഡിപ്പോയിലെ ബസായിരുന്നു അപകടത്തിൽപ്പെട്ടത്. മഴയിൽ റോഡിൽ നിന്ന് തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 

Related Topics

Share this story