മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം : ചർച്ച നടത്തി
Thu, 26 Jan 2023

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ജീവനക്കാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് സർവീസ് സംഘടനകൾ നൽകിയ നിവേദനങ്ങളിൽ ചർച്ച നടത്തി. പ്രിൻസിപ്പാലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ആശുപത്രി സൂപ്രണ്ട്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സർവീസ് സംഘടന നേതാക്കളും പങ്കെടുത്തു. നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം ദിവസേന 8 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി സമയമാണ് നിർദേശിച്ചിക്കുന്നത്. ഇതുപ്രകാരം ലഞ്ച് ബ്രേക്ക് ഇല്ലാതെ ഡ്യൂട്ടി സമയം 8 മുതൽ മുതൽ 2 വരെ തുടർച്ച ആയി വേണം എന്ന സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. രോഗീപരിചരണത്തിൽ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നടപ്പിലാക്കാനും തീരുമാനിച്ചു.