തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി

murder
 തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിനു പിന്നാലെ പ്രതിയെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലും മദ്യലഹരിയില്‍ പ്രതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു.  ഇന്ന് തന്നെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.അതേസമയം, യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല

Share this story