വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇടയിൽ ല​ഹ​രി​മ​രു​ന്ന് വിൽപ്പന; സംഘത്തലവനും ത​ല​വ​നും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇടയിൽ ല​ഹ​രി​മ​രു​ന്ന് വിൽപ്പന; സംഘത്തലവനും ത​ല​വ​നും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ
 മലപ്പുറം:  കൊ​ണ്ടോ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇടയിൽ ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ന്റെ ത​ല​വ​നും കൂ​ട്ടാ​ളി​യും പി​ടി​യി​ലാ​യി. സം​ഘ​ത്ത​ല​വ​ന്‍ കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ല്‍ സ്വ​ദേ​ശി ഷൈ​ജു എ​ന്ന പു​ളി​ക്ക​ല്‍ ഷൈ​ജു (51), കൊ​ണ്ടോ​ട്ടി കോ​ള​നി റോ​ഡി​ല്‍ നി​ഷാ​ദ് (32) എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത്. ചൊ​വ്വാ​ഴ്ച രാ​ത്രി കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വെ​ച്ചാ​ണ് വി​പ​ണി​യി​ല്‍ അ​ര ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​വ​രെ പോലീസ് അറസ്റ്റ് ചെയ്തത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​ദേ​ശ​ത്തെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ഷൈ​ജു​വി​നെ​തി​രെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നാ​ര്‍ക്കോ​ട്ടി​ക് കേ​സു​ക​ളു​ണ്ട്. കൊ​ല​പാ​ത​ക-​മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഇ​വ​ര്‍ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു.

Share this story