സ്ത്രീധന പീഡനം: മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍

madras
 മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയെ തുടർന്ന്  മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.  അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. 

Share this story