രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദിവ്യ എസ് അയ്യർ

രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ എക്‌സലൻസ് ഇൻ ഗുഡ് ഗവർണൻസ് അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യർ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഔദ്യോഗിക മീറ്റിംഗുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യർ ഫേസ്ബുക്കിലൂടെ കുറിച്ചു.

Share this story