വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണം : ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണം : ഉദ്ഘാടനം നിർവഹിച്ച് മന്ത്രി
തൃശൂർ: ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സസ്നേഹം തൃശൂർ’ൻ്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ‘ഉത്പന്നങ്ങളുടെ വിപണന – പ്രദർശനമേള ‘ ‘കൂടെ’ ജനുവരി 27, 28 തീയതികളിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും. ജനുവരി 27ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 14 സ്പെഷ്യൽ സ്കൂളുകളും ബഡ്സ് സ്കൂളുകളും നിർമിച്ച കരകൗശല വസ്തുക്കളും ഭക്ഷ്യവിഭവങ്ങളും ഗാർഹിക ഉത്പന്നങ്ങളും ഈ മേളയിൽ ലഭ്യമാകും. ഭിന്നശേഷി കുട്ടികളുടെ ക്രിയാത്മക കഴിവുകൾ പ്രദർശിപ്പിച്ച് അവർക്ക് കൂടുതൽ തൊഴില്‍ സാധ്യതകള്‍ ഒരുക്കി നൽകലാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 10.30 മുതൽ 4.30 വരെയാണ് മേള പ്രവർത്തിക്കുക. റവന്യൂ ഡിവിഷണൽ ഓഫീസ്- മെയിന്റനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷന്റെ നേതൃത്വത്തിലാണ് മേള ഒരുക്കുന്നത്. വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്കരിച്ചും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ”സസ്നേഹം തൃശൂര്‍’.

Share this story