ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; ചിത്ര എസ് പാലക്കാട് കളക്ടര്‍
Tue, 24 Jan 2023

തിരുവനന്തപുരം: ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു. പാലക്കാട് കലക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക് എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആയും സുഭാഷ് ടി വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു. മിനി ആന്റണി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. അശോക് കുമാർ സിംഗാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. റാണി ജോർജ്ജ് സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ബി അശോകിന് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. സ്പോർട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു മുൻപ് ചുമതല നൽകിയിരുന്നത്. ശിവശങ്കർ വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.