ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ അഭിമുഖം 28 മുതല്‍
Jan 25, 2023, 15:36 IST

പത്തനംതിട്ട: സര്‍വെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 നവംബര്‍ 20ന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ എഴുത്ത് പരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 28, 30, 31 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടക്കും. അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലായി ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
