Times Kerala

 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്

 
 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്
തൃശൂർ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്. 'ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍' എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 'ഓറഞ്ച് ദ വേള്‍ഡ്' തീം അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്യാംപെയ്ൻ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ ​വിവിധ പരിപാടികൾ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൈക്കിൾ റാലിയോടുകൂടി ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിനു തുടക്കമായി.

Related Topics

Share this story