സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ലം

 സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ലം
 തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​ൻ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​ർ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂലമെന്ന് പോ​സ്റ്റ് മോർട്ടം റിപ്പോർട്ട്. ഫൊ​റ​ൻ​സി​ക് ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​ന് റിപ്പോർട്ട് കൈ​മാ​റി. വ്യാ​ഴാ​ഴ്ചയാണ് സ​തീ​ഷ് ബാ​ബു​വി​നെ തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെട്ടത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്തു ക​ണ്ടി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ഫ്ളാ​റ്റി​നു മു​ന്നി​ലി​ട്ട പ​ത്രം എ​ടു​ത്തി​രു​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ നാ​ട്ടി​ൽ പോ​യി​രു​ന്ന​തി​നാ​ൽ സ​തീ​ഷ് ബാ​ബു ഫ്ളാ​റ്റി​ൽ ത​നി​ച്ചാ​യി​രു​ന്നു.വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​ളി​ച്ച​പ്പോ​ൾ ഫോ​ണ്‍ എ​ടു​ക്കാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫ്ളാ​റ്റ് തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​തീ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

Share this story