നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

nikhila
 ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവന നടത്തിയതിന്  പിന്നാലെ നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം. നടിയുടെ നിലപാട് വ്യക്തിമാക്കിയുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്.'പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ', 'അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം', 'പേരെടുക്കാന്‍ എന്തൊക്കെ കേള്‍ക്കണം കാണണം', എന്നിങ്ങനെയാണ്  താരത്തിന് എതിരെയുള്ള കമന്റുകള്‍.നിഖിലയുടെ പുതിയ ചിത്രം ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തിനിടയില്‍ അവതകരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

Share this story