ടിക്കാറാം മീണയുടെ ആത്മകഥയിൽ പി ശശിക്കെതിരെ രൂക്ഷ വിമർശന൦

450


ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമർശന൦. ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി  വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ തൃശ്ശൂർ കളക്ടറായിരിക്കെ  നടപടിയെടുത്തതിന്റെ പേരിൽ  ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തൽ.

പി ശശി വയനാട് കളക്ടറായിരിക്കെ സസ്പെന്റ് ചെയ്തതിന് പിന്നിലും ഉണ്ടെന്ന് ടിക്കാറാം മീണയുടെ ആത്മകഥയിൽ പറയുന്നു. ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പെരുമാറിയെന്നും മീണ പറയുന്നു.


ടിക്കറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയുടെ ഹൈലൈറ്റ് സത്യസന്ധമായി ഇടത് വലത് സർക്കാരുകളുടെ കാലത്ത്  പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് പറയുന്നത്.  പ്രധാന വിമർശനം പി ശശിക്കെതിരെയാണ്.

തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. അന്നത്തെ എക്സൈസ് മന്ത്രി വ്യാജ കള്ള് നിർമാതാക്കളെ പിടികൂടിയതിന് നേരിട്ട് വിളിച്ച് എതി‍ർപ്പ് പറഞ്ഞു. അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് കേസ് അട്ടിമറിക്കാനായി സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.

Share this story