ക​രു​നാ​ഗ​പ്പള്ളി​യി​ല്‍ ദ​മ്പ​തി​ക​ള്‍ ഷോക്കേറ്റ് മ​രി​ച്ച നി​ല​യി​ല്‍; ആത്മഹത്യ എന്ന് സൂചന

death
 കൊ​ല്ലം: ക​രുനാ​ഗ​പ്പള്ളി​യി​ല്‍ ദ​മ്പ​തി​ക​ളെ വീടിനുള്ളിൽ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ സാ​ബു, ഷീ​ജ എ​ന്നി​വ​രെ​യാ​ണ് ഷോക്കേറ്റ് മരിച്ച നിലയിൽ ക​ണ്ടെ​ത്തി​യ​ത്.  മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ല​ക്ട്രി​ക് വ​യ​ര്‍ ദേ​ഹ​ത്ത് ചു​റ്റി​യ നി​ല​യി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സാ​മ്പ​ത്തി​ക ബാ​ധ്യ​ത ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​താ​കാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Share this story