Times Kerala

 കരാര്‍ നിയമനം

 
job
 

എറണാകുളം: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റന്‍റന്‍റ് എന്നീ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു. കോതമംഗലം, മുളന്തുരുത്തി ബ്ലോക്കുകളിലാണ് നിയമനം. സെപ്റ്റംബർ 28, 29 തീയതികളിലാണ് ഇന്‍റർവ്യൂ. വെറ്ററിനറി സർജൻ തസ്കികയിലേക്ക് ഇന്‍റർവ്യൂ സെപ്തംബര്‍ 28 ന് രാവിലെ 10 നും,  പാരാവെറ്റ് തസ്കികയിലേക്ക് ഇന്‍റർവ്യൂ സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിനും, ഡ്രൈവർ കം അറ്റന്‍റന്‍റ് തസ്തികയിലേക്ക് ഇന്‍റർവ്യൂ സെപ്തംബര്‍ 29 ന് രാവിലെ 10 നും നടക്കും. അതാത് ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിനു മുൻഗണന ഉണ്ടായിരിക്കും.

വെറ്ററിനറി സർജൻ- ഒഴിവ്- രണ്ട്, യോഗ്യത ബി.വി.എസ്.സി ആന്‍റ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസില്‍ രജിസ്ട്രേഷന്‍, വേതനം- 50,000.

പാരാ വെറ്റ്- ഒഴിവ് -രണ്ട്, യോഗ്യത- വി.എച്ച്.എസ്.ഇ, KVASU-ൽ നിന്ന് ലഭിച്ച വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാർമസി, നഴ്‌സിംഗ് എന്നിവയെക്കുറിച്ചുള്ള സ്റ്റൈപ്പൻഡറി പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ് അവരുടെ അഭാവത്തിൽ വിഎച്ച്‌എസ്‌ഇ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്‍റിൽ പാസ് അല്ലെങ്കിൽ ഡയറി ഫാർമർ എന്റർപ്രണർ (ഡിഎഫ്‌ഇ)/ സ്മോൾ പൗൾട്രി ഫാർമർ (എസ്‌പിഎഫ്) , എൽഎംവി ലൈസൻസിൽ വിഎച്ച്എസ്ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിൽ (എൻഎസ്‌ക്യുഎഫ്) പാസ്സായിരിക്കണം.

 

ഡ്രൈവർ കം അറ്റന്‍റഡന്‍റ് - ഒഴിവ്-രണ്ട്, യോഗ്യത എസ്.എസ്.എല്‍.സി  എല്‍.എം.വി ലൈസന്‍സ്, വേതനം- 18,000, ഇന്റർവ്യൂ സ്ഥലം- ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ക്ലബ് റോഡ്, എറണാകുളം.   

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0484-2360648 ഫോൺ നമ്പരിൽ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ വെബ് സൈറ്റിലും (https://ksvc.kerala.gov.in ) വിശദാംശങ്ങൾ ലഭ്യമാണ് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

Related Topics

Share this story