Times Kerala

 അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം ജൂണ്‍ 27ന്

 
കള്ളവോട്ട്; കണ്ണൂരില്‍ കൂടുതല്‍ പേര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
 ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.  സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്നതാണ് കേന്ദ്ര പദ്ധതിയെന്നാണ് കോൺഗ്രസിന്റെ നിലപാട്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും.

Related Topics

Share this story