ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യും: മന്ത്രി എം വി ഗോവിന്ദന്‍

govindan master
 കണ്ണൂര്‍: നെടുമ്പൊയില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ആളുകളുടെ മരണം ഈ മേഖലയില്‍ വലിയ ദുരന്തമാണ് വിതച്ചത്. അവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.  ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം.അതേസമയം, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. പുതുക്കിയ നിര്‍ദേശപ്രകാരം എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം ജില്ലയില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 

Share this story