സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും 26ന്

 സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും 26ന്
പാലക്കാട്: വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ 2022 വര്‍ഷത്തെ വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടിയുടെ ഭാഗമായി നവംബര്‍ 26 ന് സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും നടത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിജിലന്‍സ് ബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്.
രാവിലെ ഒന്‍പത് മുതല്‍ 12 വരെ ചിറ്റൂര്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെ പാലക്കാട് ലയണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലെയും രണ്ട് പേരില്‍ കുറയാത്ത ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2505510.

Share this story