കൊച്ചി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍

കൊച്ചി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍
കൊച്ചി: കൊച്ചി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമർപ്പിക്കും. ആറു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിക്കുക.

2017ൽ  ആയുധ നിരോധന നിയമപ്രകാരം മിഥുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചു കൂടുതല്‍ പരിശോധന എക്‌സൈസുമായി ചേര്‍ന്ന് പോലീസ് നടത്തും.

കൊച്ചി കൂട്ട ബലാത്സംഗ കേസില്‍ നാല് പ്രതികളെ ഡിസംബര്‍ മൂന്ന് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നാല് പേര്‍ക്ക് പുറമെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. 19-കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കുന്നു. കൊച്ചി തേവരയിലെ ബാറില്‍ ലഹരി വില്‍പന നടന്നോ എന്നതിലും അന്വേഷണം തുടരുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്.

മയക്ക് മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായാണു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്.
 

Share this story