Times Kerala

കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ജോയ് പ്രഖ്യാപിച്ച് ക്രോമ 

 
കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ജോയ് പ്രഖ്യാപിച്ച് ക്രോമ 
 

കൊച്ചി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ, റിപ്പബ്‌ളിക് ദിന വില്‍പ്പനയോടനുബന്ധിച്ച് 'കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ജോയ് ' പ്രചാരണപരിപാടി പ്രഖ്യാപിച്ചു. ജനുവരി 19-ന് ആരംഭിച്ച റിപ്പബ്‌ളിക് ദിന വില്‍പ്പന 29-ന് അവസാനിക്കും.

 

ഡല്‍ഹിയിലെ ഡിഎല്‍എഫ് മാള്‍, സിക്കന്ദര്‍പൂരിലെ ഗുഡ്ഗാവ്, രാജ്‌കോട്ടിലെ ക്രിസ്റ്റല്‍ മാള്‍, ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷന്‍, മുംബൈ ഘാട്കോപ്പര്‍ മെട്രോ സ്റ്റേഷന്‍, കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ ക്രോമ 'എആര്‍-പവേര്‍ഡ് വാള്‍ ഓഫ് യൂണിറ്റി ' സ്ഥാപിച്ചിട്ടുണ്ട്. ഈ എആര്‍ വഴി  തെരഞ്ഞെടുക്കപ്പെട്ട കലാസൃഷ്ടികളില്‍ ഒരു ക്യു ആര്‍ കോഡും നല്‍കിയിട്ടുണ്ട്.  ഉപഭോക്താക്കള്‍ അവരുടെ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ക്രോമ ഫില്‍റ്റര്‍ വഴി  വാള്‍ ഓഫ് യൂണിറ്റിയിലേ ഒളിഞ്ഞിരിക്കുന്ന ഇന്ത്യന്‍ പതാക കാഴ്ചക്കാരന്   ദൃശ്യമാകും. അതില്‍ നല്‍കിയിരിക്കുന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ച് നഗരത്തിലെ വിവിധ സ്‌പോട്ടുകളില്‍ വാങ്ങലിന് അധിക കിഴിവുകളും സൗജന്യങ്ങളും നേടാം. ജനുവരി 25-27  തീയതികളിലാണ് കൂപ്പണ്‍ കോഡുകള്‍ ലഭിക്കുക.

Related Topics

Share this story