അധ്യാപകർക്ക് ബാലാവകാശ സംരക്ഷണ നിയമാവബോധ ശിൽപശാല

 അധ്യാപക ഒഴിവ്
 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ തുടങ്ങിയവയുടെ സഹകരണത്തോടെ പൂജപ്പുര എസ്.സി.ഇ.ആർ.ടി ഓഡിറ്റോറിയത്തിൽ ജനുവരി 27, 28 തീയതികളിൽ നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം 27 ന് രാവിലെ 10.30 ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.

എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകരെ ഉൾപ്പെടുത്തിയാണ് റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കുന്നത്.

Share this story