ലൈഫ് മിഷൻ പൂർണമായി തകർത്തെന്ന് ചെറിയാൻ ഫിലിപ്പ്

ലൈഫ് മിഷൻ പൂർണമായി തകർത്തെന്ന്  ചെറിയാൻ ഫിലിപ്പ്
 പുതിയ സർക്കാർ ഒന്നര വർഷത്തിനുള്ളിൽ ലൈഫ് മിഷൻ ഭവന പദ്ധതി പൂർണമായും പൊളിച്ചു നിരത്തിയെന്ന് മുൻ ലൈഫ് മിഷൻ കോർഡിനേറ്ററും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടരലക്ഷം പേർക്ക് വീട് നൽകിയെങ്കിലും ഭൂരഹിതരായ പതിനായിരത്തോളം പേർക്ക് മാത്രമാണ് പാർപ്പിടം ലഭിച്ചത്. ഇവർക്കായുള്ള ഫ്ലാറ്റ് നിർമ്മാണം എല്ലായിടത്തും ഇപ്പോഴും പ്രതിസന്ധിയിലാണ്. ലൈഫ് പദ്ധതി തുടരുന്ന കാര്യത്തിൽ പുതിയ സർക്കാരിന് ഒരു താത്പര്യവുമില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

Share this story