എസ്എസ്എൽസി പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ നിന്നും ഡൌൺലോഡ് ചെയ്യാം
Fri, 5 Aug 2022

തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ നിന്നും ആവശ്യാനുസരണം ഡൗൺ ലോഡ് ചെയ്തെടുക്കാം. ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷ കമ്മിഷണർ ഓഫിസ് വ്യക്തമാക്കി. https://digilocker.gov.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം. ലോഗിൻ ചെയ്ത ശേഷം get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. അവിടെ Education എന്ന സെക്‌ഷനിൽ നിന്ന് Board of public examination തിരഞ്ഞെടുക്കണം. തുടർന്ന് Class X School leaving certificate തിരഞ്ഞെടുത്ത് റജിസ്റ്റർ നമ്പറും വർഷവും നൽകുമ്പോൾ ലഭിക്കുന്ന മാർഗ നിർദേശങ്ങൾ പാലിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കും.