വന്യജീവി വാരാഘോഷം; മത്സരങ്ങളിൽ പങ്കെടുക്കാം

 വന്യജീവി വാരാഘോഷം; മത്സരങ്ങളിൽ പങ്കെടുക്കാം
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കു മായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. അവസാന തീയതി സെപ്റ്റംബർ 30. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് . താത്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റർ ഡിസൈനിംഗ് : 9447979028, 0471 2529303, ഷോർട്ട് ഫിലിം: 9447979103, 0487 2699017, യാത്രാ വിവരണം (ഇംഗ്‌ളീഷ്, മലയാളം): 9447979071, 0497 2760394. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Share this story