പട്ടാമ്പിയിൽ വാഹനാപകടം; വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്
Tue, 2 Aug 2022

പാലക്കാട്: പാലക്കാട് പട്ടാമ്പി വാടാനം കുറിശി സ്കൂളിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ഗുഡ്സ് ഓട്ടോയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പിന്നീട് സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് ലോറി ഇടിച്ചു കയറി. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.