കഞ്ചാവിന്‍റെ ലഹരിയില്‍ അടിമാലിയില്‍ ഏറ്റുമുട്ടൽ; യുവാവിന് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി

news
 ഇടുക്കി: അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് (23), പതിനാലാം മൈൽ സ്വദേശി ആൽബിൻ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗൻ (21), മുരുഗൻ, ഷിയാസ്,  ജസ്റ്റിൻ എന്നിവർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. സുധീഷിന്‍റെ നില ഗുരുതരമാണ്.വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ആക്രമണം ഉണ്ടായത്. അടിമാലി ടൗണിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഘം ചാറ്റുപാറയിൽ എത്തി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും ജാതി പേരുൾപ്പടെ പറഞ്ഞു വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ സംഘർഷത്തിലേക്ക് പോവുകയായിരുന്നു. 

Share this story