ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു; രണ്ടു പേർ അറസ്റ്റിൽ
Sat, 6 Aug 2022

പത്തനംതിട്ട: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം ഇളമ്പള്ളൂർ സ്വദേശി ഷാഫി (24), ഉമ്മയനല്ലൂർ സ്വദേശി സെ്യ്‌ത് അലി (23) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ജൂലൈ 11-ന് കണിയാരേത്തുപടിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയുടെ മാല പറിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്.പി എസ് നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്. പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്‌ടാക്കള്‍ കുടുങ്ങിയത്.