പ്രീമിയര്‍ ഗ്യാരണ്ടീഡ് സ്റ്റാര്‍ ലഭ്യമാക്കാന്‍ സിഎസ്ബി ബാങ്ക്

 പ്രീമിയര്‍ ഗ്യാരണ്ടീഡ് സ്റ്റാര്‍ ലഭ്യമാക്കാന്‍ സിഎസ്ബി ബാങ്ക്
 

കൊച്ചി: സിഎസ്ബി ബാങ്ക്  ഇടപാടുകാര്‍ക്ക് എഡല്‍വീസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ഏറ്റവും പുതിയ വരുമാന നല്‍കുന്ന പ്രീമിയര്‍ ഗ്യാരണ്ടീഡ് സ്റ്റാര്‍ ലഭ്യമാക്കുന്നു. പ്രീമിയര്‍ ഗ്യാരണ്ടീഡ് സ്റ്റാര്‍  പ്രീമിയം പൂര്‍ണമായി അടയ്ക്കുകയാണെങ്കില്‍  പോളിസി കാലാവധി വരെ  ഉറപ്പായ സ്ഥിര വരുമാനം ലഭ്യമാക്കിക്കൊണ്ട് ഒരു വ്യക്തിയുടെ ഭാവി ലക്ഷ്യങ്ങള്‍ സുരക്ഷിതമാക്കുന്നു.

 

ഉറപ്പായ സ്ഥിര വരുമാനവും അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഗ്യാരണ്ടീഡ് ലംപ്സം എന്നീ ഓപ്ഷനുകള്‍ നല്‍കുന്നു. ഇത് പോളിസി കാലയളവില്‍ 10, 15, 20, 25, 30 എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളില്‍ ഇന്‍കം ബെനിഫിറ്റ് പേ-ഔട്ടുകളായി സര്‍വൈവല്‍ ബെന്‍ഫിറ്റുകള്‍ ലഭ്യമാക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള അവസരവും നല്‍കുന്നു.

 

ഈ പദ്ധതി ആവശ്യമായ സാമ്പത്തിക ഉറപ്പും പരിരക്ഷയും ലഭ്യമാക്കാന്‍ തങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നും എഡല്‍വീസ് ടോക്കിയോ ലൈഫിന്‍റെ ഇന്‍ഷുറന്‍സ് മേഖലയിലെ   വൈദഗ്ധ്യവും  ബാങ്കിന്‍റെ വിതരണ ശൃംഖലയും വഴി ഉപയോക്താക്കള്‍ക്ക് മികച്ച വരുമാന സാധ്യത തുറന്നുകൊടുക്കുമെന്നും സിഎസ്ബി ബാങ്കിന്‍റെ എംഡിയും സിഇഒയുമായ പ്രലേ മൊണ്ടല്‍ പറഞ്ഞു.

 

നികുതി ആനുകൂല്യങ്ങളോടൊപ്പം ഉപഭോക്താക്കള്‍ക്ക് മൊത്തം സറണ്ടര്‍ മൂല്യത്തിന്‍റെ 60 ശതമാനം മൂല്യമുള്ള ലോണും ലഭിക്കും.

Share this story