ബ്രൗണ്‍ ഷുഗര്‍ കടത്ത്: സംഘത്തലവനും കൂട്ടാളിയും പിടിയില്‍
Wed, 25 Jan 2023

മലപ്പുറം: കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിൽ. സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ നിഷാദ് (32) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് വിപണിയില്‍ അര ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി പ്രതികളെ പിടികൂടിയത്. കൊലപാതക-മോഷണക്കേസുകളിലും പ്രതിയാണിവർ. പ്രതികൾക്കെതിരെ കാപ്പ ചുമത്താന്‍ നടപടി ആരംഭിച്ചു.