മന്ത്രം ചൊല്ലിക്കൊടുക്കാം എന്ന പേരിൽ പള്ളിയുടെ മൂത്രപ്പുരയിൽ എത്തിച്ചു, സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ശ്രമം; 17-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ
Sun, 15 May 2022

കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരനെ ലൈംഗീക ചൂഷണത്തിനിരയാക്കിയ യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ. മന്ത്രം ചൊല്ലിക്കൊടുക്കാം എന്ന പേരിൽ പള്ളിയുടെ മൂത്രപ്പുരയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ശ്രമിച്ചെന്ന പരാതിയിൽ നിസാമുദ്ദീൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ പരാതിയെ തുടർന്ന് ചടയമംഗലം പൊലീസ് കുട്ടികൾക്ക് എതിരെയുളള ലൈംഗിക അതിക്രമം തടയൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു