വിവാഹ സൽക്കാരത്തിനിടെ വധുവിന്റെ ഫോൺ മോഷണം പോയി; കേസെടുത്ത് പോലീസ്
Wed, 25 Jan 2023

കണ്ണൂർ: വിവാഹ സല്‍ക്കാരത്തിനിടെ വീട്ടിലെ മേശവലിപ്പില്‍ നിന്ന് വധുവിന്റെ ഫോണ്‍ മോഷണം പോയി. ആദ്യം കേസ് വേണ്ടെന്ന് പറഞ്ഞ ബന്ധുക്കള്‍ പിന്നീട് തീരുമാനം മാറ്റിയതോടെ പൊലീസ് കേസെടുത്തു. വളക്കൈ അടിച്ചിക്കാമലയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ സല്‍ക്കാരത്തിനിടെയാണ് വധുവിന്റെ 17,000 രൂപ വരുന്ന മൊബൈൽ ഫോണ്‍ മോഷണം പോയത്. വീട്ടിലുണ്ടായിരുന്നവരോട് ഇതുസംബന്ധിച്ച് അന്വേഷിച്ചെങ്കിലും ആരും ഫോണ്‍ കണ്ടില്ലെന്നാണ് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നൽകുകയും സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഫോണ്‍ സ്വിച്ചോഫ് ആണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മമനസിലായത്. എന്നാല്‍, കഴിഞ്ഞദിവസം ഫോണ്‍ തളിപ്പറമ്പിലെ ഒരു കടയില്‍ വില്പന നടത്തിയതായി പൊലീസിന് വിവരവും ലഭിച്ചു. ഇതിനിടെ സംഭവത്തില്‍ കേസെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ശ്രീകണ്ഠപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.