ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി; അ​ഡ്വ.​സൈ​ബി ജോ​സി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ള്‍

ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി; അ​ഡ്വ.​സൈ​ബി ജോ​സി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ള്‍
കൊ​ച്ചി: ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ള്‍ രംഗത്ത്. അ​ഡ്വ​ക്കേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​ണ് ആവശ്യപ്പെട്ടിട്ടുള്ളത്. അ​ന്വേ​ഷ​ണം തു​ട​രു​മ്പോ​ള്‍ സൈ​ബി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോ​യേ​ഴ്‌​സ്, ഭാ​ര​തീ​യ അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്ത് എ​ന്നീ സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും സം​ഘ​ട​ന​ക​ള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂ​ന്നു ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ 72 ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റി​യ​താ​യാ​ണ് ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഒ​രു ജ​ഡ്ജി​യു​ടെ പേ​രി​ല്‍ മാ​ത്രം 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യി​ട്ടു​ണ്ട്.

Share this story