ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വൻ സ്വ​ർ​ണ​വേ​ട്ട

gold rate
 മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വൻ സ്വ​ർ​ണ​വേ​ട്ട. 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ഒ​രാ​ളെ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തു. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ ചോ​മ്പാ​ല​യി​ലെ പി. ​അ​ജാ​സി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. മ​സ്ക​റ്റി​ൽ​നി​ന്നു ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ ഇയാളെ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പൊ​ളി​ത്തീ​ൻ ക​വ​റി​ലാ​ക്കി ഇ​രു​കാ​ലു​ക​ളി​ലും കെ​ട്ടി​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള​ത് പി​ടി​കൂ​ടു​മ്പോ​ൾ 1,763 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 1578 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 80 ല​ക്ഷം രൂ​പ വ​രും. 

Share this story