ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ഒ.എം.ആര്‍ പരീക്ഷ 28 ന്

 ബീറ്റ് ഫോറസ്റ്റ് ഓഫീസർ: അപേക്ഷ മേയ് 25 വരെ നൽകാം
പാലക്കാട്: വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ആദിവാസി വിഭാഗങ്ങളില്‍ നിന്ന് മാത്രം-കാറ്റഗറി നമ്പര്‍-092/22, 093/22) തസ്തിക തെരഞ്ഞെടുപ്പിന് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ (തമിഴ്/കന്നഡ) ഒ.എം.ആര്‍ പരീക്ഷ നടക്കും. ജനുവരി 28 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ജില്ലാ പി.എസ്.സി ഓഫീസിലാണ് പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയില്‍ സര്‍ട്ടിഫിക്കറ്റുമായി ഉച്ചയ്ക്ക് ഒന്നിനകം ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

Share this story