Times Kerala

 സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി അവിഗ്ന കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി സഹകരിക്കും

 
 സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി അവിഗ്ന കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി സഹകരിക്കും
 

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ അധിഷ്ഠിത തൊഴില്‍ പൂര്‍ത്തീകരണ സംവിധാനമായ അവിഗ്ന തങ്ങളുടെ സംവിധാനത്തിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി  കേരള സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി (കെ-ഡിസ്‌ക്) ധാരണാ പത്രം ഒപ്പു വെച്ചു.

ഭാവിയിലെ ജോലികളെ മാറ്റിയെടുക്കുന്ന ഗിഗ് സമ്പദ് വ്യവസ്ഥയ്ക്ക് വരുന്ന എട്ടു വര്‍ഷങ്ങളില്‍ 23.5 ദശലക്ഷം ജോലിക്കാരില്‍ പ്രതിഫലനമുണ്ടാക്കാനും ഇന്ത്യയിലെ ആകെയുള്ളതിന്റെ 4.1 ശതമാനം ഉപജീവനം സാധ്യമാക്കാനും ശക്തിയുണ്ട്.  കെ-ഡിസ്‌കിന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സംവിധാനത്തില്‍ (ഡിഡബ്ലിയുഎംഎസ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3.95 ലക്ഷത്തിലേറെ യുവാക്കള്‍ക്ക് എട്ടു കോർ ബിസിനസ് പ്രവര്‍ത്തനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അവിഗ്നന്റെ ഗിഗുകളില്‍ അപേക്ഷിക്കാന്‍ ഈ പങ്കാളിത്തം അവസരം നല്‍കും.

Related Topics

Share this story